ഗുരുവായൂരപ്പൻ കഥകൾ
ഗുരുവായൂരപ്പൻ കഥകൾ എത്ര കേട്ടാലും മതിവരാത്തവയാണ് ഗുരുവായൂരപ്പൻറെ ഭക്തരോടുള്ള കാരുണ്യത്തിൻറെ കഥകൾ. പിശുക്കു പൊറുക്കില്ല. ഗുരുവായൂർ ക്ഷേത്രത്തിൻറെ ഊരാളനായിരുന്ന മല്ലിശ്ശേരി നമ്പൂതിരി. സന്താനലാഭത്തിനുവേണ്ടി കുട്ടികൾക്ക് ഭക്ഷണവും വസ്ത്രവുമൊക്കെ കൊടുത്തു സന്തോഷിപ്പിക്കുക പതിവായിരുന്നു. വിശേഷിച്ചും തിരുവോണത്തിൻറെയന്നു കുട്ടികൾക്ക് ഓണപ്പുടവ നൽകുകയെന്നത് അദ്ദേഹം മുടങ്ങാതെ അനുഷ്ഠിച്ചുപോന്നു. ഒരിക്കൽ ഓണപ്പുടവ കൊടുക്കൽ മുഴുമിച്ചപ്പോൾ കറുത്ത് കോമളനായ ഒരു ബാലൻ നമ്പൂതിരിപ്പാടിൻറെ മുന്നിലെത്തി കൈ നീട്ടി ഓണപ്പുടവ വാങ്ങി, ഉടൻതന്നെ കുട്ടി ഇടതുകൈ നീട്ടി ഒന്നുകൂടി ആവശ്യപ്പെട്ടു. ബാലൻറെ കുസൃതിത്തരം കണ്ട് അദ്ദേഹത്തിന് ഉള്ളിൽ സന്തോഷം തോന്നിയെങ്കിലും ഗൗരവം നടിച്ചുകൊണ്ടു അദ്ദേഹം പറഞ്ഞു. "എല്ലാവർക്കും ഓരോ മുണ്ടല്ലേ കൊടുത്തുള്ളൂ തനിക്കു മാത്രമായിട്ട് രണ്ടെണ്ണം തരാനൊക്കുമോ? പോരെങ്കിൽ മുണ്ടൊക്കെ തീർന്നുപോയി". യഥാർത്ഥത്തിൽ ഒരു കസവുമുണ്ട് തൻറെ ഉണ്ണിക്കുവേണ്ടി അദ്ദേഹം കരുതിയിരുന്നു. അത് വേറെ ആരും അറിഞ്ഞിട്ടുമില്ല. ബാലൻ ഉടനെ മറുപടി പറഞ്ഞു. "കസവുമുണ്ട് കുട്ടനുവേണ്ടി ഒന്ന് കരുതിവ...